കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിൽ 16,432 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,02,24,303 ആയി. ഇന്നലെ മാത്രം 24,900 പേര്‍ രോഗമുക്തരായി, 252 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. സജീവ രോഗികളുടെ എണ്ണം 2,68,581 യായിട്ടുണ്ട്. ഇതുവരെ 98,07,569 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായ രാജ്യവും ഇന്ത്യയാണ്.

ഇതുവരെ ഇന്ത്യയില്‍ 1,48,153 പേര്‍ രോഗത്തിന് കീഴടങ്ങി. കേരളമാണ് സജീവ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്, 64,205 പേര്‍. മഹാരാഷ്ട്രയില്‍ 58,294 പേരാണ് ഉള്ളത്. ഡല്‍ഹിയില്‍ 6,297 സജീവരോഗികളുണ്ട്. 6,06,644 പേര്‍ രോഗമുക്തരായി, ഇതുവരെ 10,474 മരണങ്ങള്‍ രേഖപ്പെടുത്തി. ഡിസംബര്‍ 28വരെ 16,98,01,749 സാംപിളുകള്‍ പരിശോധിച്ചു. അതില്‍ 99,83,695 സാംപിളുകള്‍ ഡിസംബര്‍ 28നാണ് പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here