best malayalam news portal in dubai

ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി നടത്താനിരുന്ന പരിശീലന ക്യാമ്പിനുമുൻപാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായത്. ജൂലായ് 27-ന് പ്രെറ്റോറിയയിലാണ് ക്യാമ്പ് ആരംഭിക്കാനിരുന്നത്.കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സപ്പോര്‍ട്ട് സ്റ്റാഫിനെയും രണ്ട് താരങ്ങളെയും ക്യാമ്പിൽ നിന്ന് മാറ്റിനിര്‍ത്തിയതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.തങ്ങളുടെ മെഡിക്കല്‍ ടീം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഇവർ ഐസോലേഷനിൽ ആണെന്നും ബോര്‍ഡ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here