best malayalam news portal in dubai

വിവിധ രാജ്യങ്ങളിലായി കോവിഡ് 19 ബാധിതരുടെ എണ്ണം ഒരു കോടി എണ്‍പത്തിമൂവായിരം കടന്നതായി റിപ്പോര്‍ട്ടുകള്‍.ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു എന്നതിന്റെ സൂചനയായി, ദിവസേന രോഗബാധിതരുടെയും രോഗം ബാധിച്ച്‌ മരിക്കുന്നവരുടെയും എണ്ണം കൂടി വരുന്നു. ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറരലക്ഷത്തോട് അടുത്തു. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ അറുപത്തി മൂവായിരത്തിലധികം പേര്‍ക്ക് അമേരിക്കയിലും നാല്‍പ്പത്തി യെട്ടായിരത്തില്‍ അധികം പേര്‍ക്ക് ബ്രസീലിലും കോവിഡ് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here