ലോകത്ത്​ കോവിഡി​​ന്റെ രൂക്ഷത കുറഞ്ഞതായി കരുതിയിരുന്ന ദക്ഷിണ കൊറിയ, ജപ്പാന്‍, ആസ്​ട്രേലിയ, ബ്രിട്ടന്‍, ജര്‍മനി എന്നിവിടങ്ങളിലെല്ലാം രോഗം വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ആഗോള തലത്തിൽ കോവിഡ്​ ബാധിതരുടെ എണ്ണം 1.80 കോടിയിലേക്ക് എത്തി. മരണ നിരക്കും അതുപോലെ ഉയരുകയാണ്​. ലാറ്റിനമേരിക്കയില്‍ മാത്രം കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം രണ്ടു​ ലക്ഷം കവിഞ്ഞു. ബ്രസീലില്‍ 92,568 പേരും മെക്​സികോയില്‍ 46,688 പേരും പെറുവില്‍ 19,217 പേരും ചിലിയില്‍ 9457 പേരും കൊളംബിയയില്‍ 10,106 ​പേരും അര്‍ജന്‍റീനയില്‍ 3543 പേരും ബൊളീവിയയില്‍ 3000 പേരുമാണ്​ മരിച്ചത്​. ദക്ഷിണാഫ്രിക്കയില്‍ ​കോവിഡ്​ രോഗികളുടെ എണ്ണം അഞ്ചു​ ലക്ഷം പിന്നിട്ടു. ഫിലിപ്പീന്‍സില്‍ കോവിഡ്​ ബാധിതര്‍ ഒരു ലക്ഷമായി. ഇതോടെ ലക്ഷത്തിനു​ മേല്‍ കോവിഡ്​ ബാധിതരുള്ള രാജ്യങ്ങള്‍ 25 ആയി ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here