സൗദിയിൽ കോവിഡ്​ പശ്ചാത്തലത്തിൽ കർഫ്യുവിൽ ഭാഗിക ഇളവ്​ വരുത്തി ജനജീവിതം സാധാരണ നിലയിലേക്ക്​ കൊണ്ടുവരുന്നതി​നും രോഗ വ്യാപനം തടയുന്നതിനും കൂടുതൽ സുരക്ഷ മുൻകരുതൽ നടപടികൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ 20 (ശവ്വാൽ 28) വരെ പാലിക്കേണ്ട മുൻകരുതൽ നടപടികളാണ്​ ഏതൊക്കെയെന്ന്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

മെയ്​ 20 (ശവ്വാൽ ആറ്​) മുതൽ വിവിധ മേഖലകളിൽ പാലിക്കേണ്ട നിരവധി മുൻകരുതൽ നടപടി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതി​​െൻറ തുടർച്ചയായാണ്​ ഇപ്പോൾ കൂടുതൽ മേഖലകളെ ഉൾപ്പെടുത്തിയത്​.

ഫാക്​ടറികൾ, ഖനന പ്രവർത്തനങ്ങൾ, ആഭ്യന്തര വിമാനയാത്ര, ഇൻറർസിറ്റി ബസ്​ സർവിസ്​, റ​െൻറ്​ എ കാർ, ജീസാനും ഫുർസാനുമിടയിൽ ചരക്ക്​, യാത്ര കപ്പൽ സർവിസ്​, ടാക്​സി സർവിസ്​, ഹോട്ടലുകൾ, ഫർണിഷ്​ഡ്​ അപാർട്ടുമ​െൻറുകൾ, തപാൽ, ലോജിസ്​റ്റിക്​ സേവനങ്ങൾ, കൃഷിയിടങ്ങളിലെ പ്രവൃത്തികൾ എന്നീ മേഖലകളെ കൂടി ഉൾപ്പെടുത്തിയാണ്​ പുതിയ ​പ്രോ​േട്ടാകോൾ പ്രഖ്യാപിച്ചതെന്ന്​ ആഭ്യന്തര വക്താവ്​ പറഞ്ഞു.

മുൻകരുതൽ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങളും വിവരങ്ങളും Https://covid19awareness.sa/archives/5460 എന്ന ലിങ്ക്​ വഴി അറിയാൻ സാധിക്കുമെന്നും വ്യക്തമാക്കി​. അതേസമയം, മുഴുവനാളുകളുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനാണ്​ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന്​ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. പൗരന്മാരും രാജ്യത്തെ വിദേശികളും നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here