കോവിഡ് പ്രതോരോധത്തിന്റെ ഭാഗമായി അബുദാബിയിൽ ചൊവ്വാഴ്ച ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന പ്രവേശനവിലക്ക് 10 ദിവസമോ രണ്ടാഴ്ചയോ വരെ നീട്ടാൻ സാധ്യതയുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു. തീരുമാനം ആദ്യ ആഴ്ചയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അബുദാബി എമർജൻസി, ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി എന്നിവ പ്രഖ്യാപിക്കുമെന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി പറഞ്ഞു.

90 ശതമാനം പൗരന്മാരും താമസക്കാരും അധികൃതർ നടപ്പാക്കുന്ന നിർദ്ദേശങ്ങളും മുൻകരുതലുകളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവശ്യ മേഖലകളിലെ ജീവനക്കാർ, ആശുപത്രികൾ സന്ദർശിക്കേണ്ട രോഗികൾ അല്ലെങ്കിൽ മറ്റ് എമിറേറ്റുകളിലെ വിമാനത്താവളങ്ങളിൽ എത്തേണ്ടവർ എന്നിങ്ങനെയുള്ള വിഭാഗങ്ങൾക്ക് യാത്രാ ചെയ്യുന്നതിനുള്ള അനിമതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here