മസ്​കത്ത്​: 12 ദിവസത്തെ ലോക്​ഡൗൺ കാലയളവിൽ മസ്​കത്ത്​ ഗവർണറേറ്റിനുള്ളിലെ സഞ്ചാരം കർശനമായി നിയന്ത്രിക്കുമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഗ്രോസറി ഷോപ്പിങ്​ തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക്​ മാത്രമാണ്​ പുറത്തിറങ്ങാൻ അനുമതിയുണ്ടാവുകയുള്ളൂ. 

വെള്ളിയാഴ്​ച രാവിലെ പത്തു മണിക്ക്​ മസ്​കത്ത്​ ഗവർണറേറ്റിലേക്കുള്ള എല്ലാ എൻട്രി, എക്​സിറ്റ്​ പോയിൻറുകളും അടക്കും. ഏപ്രിൽ 22ന്​ രാവിലെ പത്തുമണി വരെ മസ്​കത്തിനുള്ളിലുള്ള വ്യക്​തികളെ ആരെയും പുറത്തുപോകാനോ മറ്റ്​ ഗവർണറേറ്റുകളിലുള്ള ആരെയും മസ്​കത്തിലേക്ക്​ പ്രവേശിപ്പിക്കുകയും ഇല്ല. 

അടിയന്തിര ആവശ്യങ്ങൾക്ക്​ മാത്രമാണ്​ ഇളവുണ്ടാവുകയുള്ളൂ. ലോക്ക്​ഡൗണി​​െൻറ ചുമതലയുള്ള അധികൃതരായിരിക്കും അടിയന്തിര സാഹചര്യങ്ങളിൽ പ്രവേശനാനുമതി നൽകുന്ന കാര്യം തീരുമാനിക്കുകയെന്ന്​ റോയൽ ഒമാൻ പൊലീസ്​ പബ്ലിക്​ റിലേഷൻസ്​ വിഭാഗം ഡയറക്​ടർ മേജർ മുഹമ്മദ്​ അൽ ഹാഷ്​മി അറിയിച്ചു. 

ഒാഫിസിൽ സാന്നിധ്യം നിർബന്ധമുള്ളവർക്ക്​ ജോലിക്ക്​ പോകാം. ഇവർ കമ്പനിയിൽ നിന്നുള്ള കത്ത്​ കൈവശം വെച്ചിരിക്കണം. മസ്​കത്തിന്​ പുറത്ത്​ താമസിക്കുന്ന ജീവനക്കാർക്ക്​ കമ്പനികൾ പ്രത്യേകം ആവശ്യപ്പെട്ടാൽ അല്ലാതെ പ്രവേശനം അനുവദിക്കില്ല. ഏപ്രിൽ 22ന്​ രോഗബാധയുടെ സ്​ഥിതി വിലയിരുത്തിയ ശേഷമാണ്​ ലോക്​ഡൗൺ നീട്ടണോ അതോ അവസാനിപ്പിക്കണോയെന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നും മേജർ മുഹമ്മദ്​ അൽ ഹാഷ്​മി അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here