കുവൈത്തിൽ 165 ഇന്ത്യക്കാർ ഉൾപ്പെടെ 851 പുതിയ കേസുകളാണ് ഞായറാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. ഇന്ന് 1230​ പേർ കോവിഡ്​ രോഗമുക്​തി നേടി. ഒരു ദിവസം ഇത്രയധികം പേർ രോഗമുക്​തി നേടുന്നത്​ ആദ്യമായാണ്​. ഇതുവരെ രോഗമുക്​തരായത്​ 11,386 പേരാണ്​.

ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 212 ആയി. ഇതുവരെ 27,043 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 15,445 പേർ ചികിത്സയിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റിൽ 279 പേർ, അഹ്​മദി ഗവർണറേറ്റിൽ 214 പേർ, ജഹ്​റ ഗവർണറേറ്റിൽ 139 പേർ, ഹവല്ലി ഗവർണറേറ്റിൽ 117 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 102 പേർ എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

LEAVE A REPLY

Please enter your comment!
Please enter your name here