ഇന്ത്യയില്‍ ജനിതകമാറ്റം വന്ന വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. കര്‍ണാടകയില്‍ 11 പേര്‍ക്ക് സാര്‍സ് കോവ്-2 രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 72 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്നലെ ആറ് പേര്‍ക്ക് വകഭേതം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം എന്നിവിടെയാണ് പുതിയ വകഭേദമുള്ള കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അടിയന്തര വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.

യുകെയില്‍ നിന്ന് കേരളത്തില്‍ വന്ന 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ 12 പേരുടെ ഫലം പുറത്തുവന്നിരുന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തി പരിശോധനാ ഫലത്തിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here