ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഇന്നിങ്സില്‍ 297 റണ്‍സ് എടുത്ത പാകിസ്ഥാന്‍ തുടര്‍ന്ന് ബൗളിങ്ങില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. ഒരു ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 659 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ നേടിയിരുന്നു.

പാകിസ്ഥാന്‍ ബൗളര്‍മാരുടെ മോശം പ്രകടനവും 7 ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ ഫീല്‍ഡര്‍മാരും ന്യൂസിലാന്‍ഡിനു കൂറ്റന്‍ സ്കോര്‍ സമ്മാനിക്കുകയായിരുന്നു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടികള്‍ ശരാശരി താരങ്ങളെ ടീമില്‍ എത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പാകിസ്ഥാന്‍ ടീമിന്റെ പ്രകടനാവും ശരാശരി ആണെന്നും മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍ പറഞ്ഞു. പാകിസ്ഥാന്‍ ഏതെല്ലാം സമയത്ത് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നോ, ആ സമയത്ത് എല്ലാം പാകിസ്ഥാന്‍ ടീമിന്റെ മോശം അവസ്ഥ മറ്റു ടീമുകള്‍ തുറന്നു കാട്ടുന്നുണ്ടെന്നും സ്കൂള്‍ കുട്ടികളെ പോലെയുള്ള ടീമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കുന്നതെന്നും അക്തര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here