മറ്റ് രോഗികൾക്ക് നല്ല പരിചരണം പ്രാപ്തമാക്കുന്നതിനായി കോവിഡ് -19 രോഗികളെ പ്രത്യേകം ഇടങ്ങളിലേക്ക് മാറ്റുന്നതിനുള്ള തീരുമാനവുമായി ദുബായ് ഹെൽത്ത് അതോറിറ്റി. ഡിഎച്ച്എ ആശുപത്രികൾ ഉടനീളം സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ വേണ്ടി ഇനിമുതൽ സ്വകാര്യ ആശുപത്രികളും കോവിഡ്-19 രോഗികളെ സ്വീകരികുമെന്ന് അൽ ബയാൻ റിപ്പോർട്ട് ചെയ്തു. ശസ്ത്രക്രിയ നടത്തുന്നതിന് പുറമേ വിവിധ പ്രത്യേകതകളിലുള്ള രോഗികളെ സ്വീകരിക്കാൻ ഡിഎച്ച്എ ആശുപത്രികളെ ഈ നീക്കം സഹായിക്കും. സാമ്പത്തിക, വാണിജ്യപരമായ എല്ലാ പ്രവർത്തനങ്ങളിലും പുനരാരംഭിക്കാനുള്ള ദുബായിയുടെ പദ്ധതിക്ക് അനുസൃതമായി ചില പ്രധാന ആശുപത്രികൾ ഇതിനകം തന്നെ ഈ മാറ്റം ഉൾക്കൊള്ളാൻ തയ്യാറായിട്ടുണ്ട്.

മിക്ക ഡിഎച്ച്എ ആശുപത്രികളിലും വരും ദിവസങ്ങളിൽ മറ്റു രോഗികളെ സ്വീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ ബയാൻ പറയുന്നു. രോഗികളെ പാർപ്പിക്കുന്നതിനായി നിരവധി സ്വകാര്യ ആശുപത്രികളുമായി ഡി‌എ‌ച്ച്‌എ ധാരണ ആയതിനെത്തുടർന്നാണ് കോവിഡ് -19 രോഗികളെ മാറ്റിപ്പാർപ്പിച്ചതെന്ന് സ്വകാര്യ മേഖലയിലെ ആശുപത്രി വൃത്തങ്ങളും അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സർക്കാർ ആശുപത്രികളിൽ കോവിഡ് -19 രോഗികളുടെ ചികിത്സ കാരണം, മറ്റു രോഗികളെ ഈ ആശുപത്രികൾ സന്ദർശിക്കുന്നതിൽ നിന്നും അകറ്റി നിർത്താൻ കാരണമായിട്ടുണ്ടെന്നും ഇത് അവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള തുടർ നടപടികൾക്ക് തടസ്സമാണെന്നും വൃത്തങ്ങൾ അറിയിച്ചു.

ഗുരുതരമായ സങ്കീർണതകൾ അനുഭവിക്കുന്ന രോഗികൾക്ക് അടുത്ത ഫോളോ-അപ്പ്, വൈദ്യ പരിചരണം എന്നിവ സാധ്യമാക്കാൻ ഇത് സഹായിക്കും. ക്വാറൻറൈൻ ആവശ്യമുള്ള രോഗികളെ സംബന്ധിച്ചിടത്തോളം, ഫീൽഡ് ആശുപത്രികളിലേക്കോ അതിനായി നിയുക്തമാക്കിയ കെട്ടിടങ്ങളിലേക്കോ മാറ്റും. മെഡിക്കൽ സ്രോതസ്സുകൾ പ്രകാരം, COVID-19 കേസുകളിൽ 80 ശതമാനവും സൗമ്യമാണ്, 15 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശനം ആവശ്യമുള്ളത്, 5 ശതമാനം പേർക്ക് മാത്രമേ തീവ്രപരിചരണം ആവശ്യമുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here