ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കാൻ മധ്യസ്ഥരുടെ ആവശ്യമില്ലെന്ന് അമിത് ഷാ.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ നയതന്ത്ര- സൈനിക ചര്‍ച്ചകള്‍ നടന്നുവരികയാണ്. ആയതിനാൽ മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. “യുഎസ് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നമ്മുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നു” എന്നും അമിത് ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here