ഇന്ത്യയിൽ​ കോവിഡ്​ മരണം ഒരു ലക്ഷം കടന്നു. 1,069 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 1,00,842 ആയി.

79,476 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 64,73,545 ആയി ഉയര്‍ന്നു. ഇതില്‍ 9,44,996 പേരാണ്​ നിലവില്‍ ചികില്‍സയിലുള്ളത്​. 54,27,707 പേര്‍ രോഗമുക്​തി നേടി.

യു.എസ്​ കഴിഞ്ഞാല്‍ കോവിഡ്​ രോഗികളു​ടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ്​ ഇന്ത്യ. അതേസമയം, മറ്റ്​ രാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്ബാള്‍ കോവിഡ്​ മൂലമുണ്ടാകുന്ന മരണനിരക്ക്​ ഇന്ത്യയില്‍ കുറവാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here