കോവിഡ് -19 ൽ നിന്നുമുള്ള റിക്കവറികളിൽ മെയ് മാസത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. കഴിഞ്ഞ മാസങ്ങളിൽ ശരാശരി 100 റിക്കവറികൾ ഉണ്ടായിരുന്നപ്പോൾ ഈ മാസം ശരാശരി 150 കേസുകൾ കോവിഡ് -19 ൽ നിന്ന് പൂർണമായി സുഖം പ്രാപിച്ചെന്നും മൊത്തം കോവിഡ് മുക്തരുടെ എണ്ണം ഇപ്പോൾ 3,359 ആണെന്നും അധികൃതർ വ്യക്തമാക്കി. കോവിഡിൽ നിന്നും 206 പുതിയ റിക്കവറികൾ ആണ് ബുധനാഴ്ച രജിസ്റ്റർ ചെയ്തത്. “കോവിഡ് -19 നെ നേരിടാനുള്ള പ്രതിബദ്ധത പ്രവർത്തനങ്ങളിൽ ആയിരിക്കണം, വാക്കുകളിൽ മാത്രമായിരിക്കരുത്.

നമ്മുടെ പ്രിയപ്പെട്ടവരെയും പിതാക്കന്മാരെയും അമ്മമാരെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കുന്നില്ലെങ്കിൽ ഒന്നിനും വിലയില്ല. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, കാരണം ആ വിഭാഗമാണ് ഈ മഹാമാരിക്ക് കൂടുതൽ ഇരയാകുന്ന സമൂഹം, പൊതുജനങ്ങൾ വളരെയധികം ശ്രദ്ധാലുവായിരിക്കണമെന്നും കോവിഡ് -19 ന്റെ പ്രത്യാഘാതങ്ങളെ കുറച്ചു കാണരുതെന്നും ആരോഗ്യ വക്താവ് ഡോ.ഫരീദ പറഞ്ഞു. കോവിഡ് -19 നെ നേരിടാനുള്ള പ്രതിജ്ഞാബദ്ധത ദേശീയ ബാധ്യതയാണെന്നും സർക്കാർ നടപ്പാക്കുന്ന എല്ലാ മുൻകരുതൽ നടപടികളും തുടർന്നും പാലിക്കണമെന്നും അൽ ഷംസി പറഞ്ഞു. “കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കണം. സാമൂഹിക അകലം പാലിച്ച് തുടരാനും വീട്ടിൽ തന്നെ തുടരാനും മാസ്ക്, കയ്യുറകൾ എന്നിവ ധരിക്കാനും ഉദ്യോഗസ്ഥർ പറഞ്ഞു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ ആളുകൾ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടണമെന്ന് അർത്ഥമാക്കുന്നില്ലെന്നും നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുമെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here