കോവിഡ് പശ്ചാത്തലത്തിൽ ലോകത്തെ വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികളെ വന്ദേഭാരത് മിഷനിലൂടെ രാജ്യത്തേക്ക് തിരികെ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികളെ വൻ സജ്ജീകരണങ്ങളോടു കൂടി സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറായിരിക്കുന്നു. ആശുപത്രികളിലും ഹോട്ടലുകളിലും ഹോസ്റ്റലുകളിലുമായി രണ്ടരലക്ഷത്തോളം കിടക്കകൾ ആണ് പ്രവാസികൾക്കായി കേരളത്തിൽ തയ്യാറാക്കിയിരിക്കുന്നത്. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മറ്റുമായി ക്യു ആർ കോഡ് സംവിധാനങ്ങൾ ഉപയോഗിക്കും.
പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകൾ ആയ കരുതൽ,ആയുർ രക്ഷ, ആഗമനം എന്നീ ആപ്പുകൾ വഴി നാട്ടിലേക്ക് എത്തുന്ന പ്രവാസികളുമായി ഗവൺമെൻറ് നിരന്തരം സമ്പർക്കം പുലർത്തും.

നാട്ടിലെത്തുന്ന പ്രവാസികളുടെ നടപടിക്രമങ്ങൾ ഇങ്ങനെ

  • എയർപോർട്ടിൽ ഇറങ്ങുന്നവരെ തെർമൽ സ്ക്രീനിംഗിന് വിധേയരാക്കും
  • രോഗ ലക്ഷണങ്ങളുള്ളവരെ ഐസോലേഷൻ ബേയിലേക്കും തുടർന്ന് ആശുപത്രിയിലേക്കും മാറ്റും
  • രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ അതാതു ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിക്കും.
  • ലഗേജുകൾ അണുവിമുക്തമാക്കി ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.

27 കോവിഡ് ആശുപത്രികൾ ഉൾപ്പെടെ സംസ്ഥാനത്ത് 207 സർക്കാർ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും ഇതിനോടകം തയ്യാറായിക്കഴിഞ്ഞു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബാത്റൂം സൗകര്യത്തോടു കൂടിയ 79,807 ഒറ്റബെഡുകൾ തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചതിൽ 73,790 എണ്ണം തയ്യാറാണെന്നും ഗവൺമെൻറ് അറിയിച്ചു. ജില്ലാ ഭരണകൂടങ്ങളുടെ സഹകരണത്തോടുകൂടി പൊതുമരാമത്ത് വകുപ്പാണ് അതിനുവേണ്ടിയുള്ള സൗകര്യങ്ങൾ തയ്യാറാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here