സൗദി അറേബ്യയില്‍ കോവിഡ്​ മുക്തരുടെ എണ്ണം മൂന്ന്​ ലക്ഷം കവിഞ്ഞു. വെള്ളിയാഴ്​ച 935 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 300,933 ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക്​ 92.8 ശതമാനമാണ്​.

അതേസമയം കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്​ പുതിയ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ വെള്ളിയാഴ്​ച രേഖപ്പെടുത്തിയത്​. 687 പേര്‍ക്കാണ്​​ പുതുതായി രോഗം സ്ഥിരീകരിച്ചത്​.

ഇതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 324,407 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത്​ 24 മരണം റിപോര്‍ട്ട്​ ചെയ്​തു. ഇതോടെ ആകെ മരണസംഖ്യ 4213ഉം ആയി​. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,261 ആയി കുറഞ്ഞു​.

LEAVE A REPLY

Please enter your comment!
Please enter your name here