യുഎഇയിലും യുഎഇക്ക് പുറത്തും കൂടാതെ ഇന്ത്യയിലും കാൻസർ ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ. ഇന്റർനാഷണൽ ചൈൽഡ്‌ഹുഡ് കാൻസർ അവെയർനെസ്സ് മാസത്തിന്റെ ഭാഗമായി ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷനും ദുബൈമലയാളിയും സംഘടിപ്പിച്ച ടോക്ക് ഷോയിലാണ് കുട്ടികളുടെ കാൻസർ ചികിത്സാ മേഖലയിൽ കാര്യക്ഷമമായി പ്രവർത്തിച്ചു കൊണ്ട് ഒട്ടനവധി കുട്ടികളെയും കുടുംബങ്ങളെയും ജിവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന ഹോപ്പിന്റെ ചെയർമാൻ ഹാരിസ് കാട്ടകത്താണ് ഇക്കാര്യം പ്രതിബാധിച്ചത്‌.

കുട്ടികളിലുണ്ടാവുന്ന വിവിധതരം കാൻസറിനെക്കുറിച്ചും യുഎഇയിലും ഇന്ത്യയിലും ലഭ്യമാകുന്ന വിവിധതരം കാൻസർ ചികിത്സാ രീതികളെക്കുറിച്ചും ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ഡയറക്ടറും അൽഐൻ അൽതവാം ഹോസ്പിറ്റൽ കൺസൽറ്റന്റ് പീഡിയാട്രിക് ഓങ്കോളജിസ്റ്റുമായ ഡോ. സൈനുൽ ആബിദീൻ സംസാരിച്ചു. ഇന്ന് വൈകീട്ട് 4 മണിക്ക് ദുബൈമലയാളി ഫേസ്ബുക്ക് പേജിൽ തത്സമയമായിരുന്നു പരിപാടി. മുനീർ അൽവഫയായിരുന്നു ടോക്ക് ഷോ ഹോസ്റ്റ്.

ലൈവ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.facebook.com/dubaimalayalicom/videos/752680322182029/

LEAVE A REPLY

Please enter your comment!
Please enter your name here