റിയാദ്: കോവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്തേക്ക് അനുവദിച്ച ടൂറിസ്റ്റ് വിസകളെ ബാധിക്കില്ലെന്ന് സൗദി മന്ത്രിസഭാ തീരുമാനം. ഈ കാലയളവിൽ എടുത്ത ഇനിയും ഉപയോഗിക്കാത്ത വിസകളുടെ കാലാവധി കോവിഡ് നിയന്ത്രണ കാലം ഒഴിവാക്കി പുതുക്കി നിശ്ചയിക്കാനും ടൂറിസ്റ്റ് വിസയിൽ നിലവിൽ സൗദിയിലെത്തിയവരുടെ കാലാവധി നീട്ടിക്കൊടുക്കാനും സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്.

വിസ എടുത്തിട്ട്, ഉപയോഗിക്കാത്തവരും വിമാന സർവീസ് നിർത്തിവെച്ചതിനെ രാജ്യത്ത് കഴിയുന്നവരുമായ എല്ലാ ടൂറിസ്റ്റുകളും ഈ തീരുമാനത്തി​ന്റെ പരിധിയിൽ വരും. കോവിഡിനെ നേരിടാനും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയും സ്വീകരിച്ച മുൻകരുതൽ നടപടികളും ഉത്തരവുകളും നിർദേശങ്ങളും വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങളും മരുന്ന്, ഭക്ഷണം എന്നിവയുടെ ലഭ്യതയും മറ്റ് ജീവിതാവശ്യങ്ങളുടെ നിർവഹണവും കൃത്യമായി നടക്കുന്നുണ്ടോ എന്നതും മന്ത്രിസഭ വിശദമായി ചർച്ച ചെയ്തു. വിദേശ രാജ്യങ്ങിൽ അകപ്പെട്ട പൗരന്മാരെ തിരിച്ചുകൊണ്ടുവരുന്നതിന് വിവിധ വകുപ്പുകൾ ഏകോപിച്ച് നടത്തിയ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here