സിംഗപ്പൂരിൽ 4500 ൽ അധികം ഇന്ത്യക്കാർക്ക്​ കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചതായി ഇന്ത്യൻ ഹൈകമീഷനർ ജാവേദ്​ അഷ്​റഫ്​ അറിയിച്ചു. സിംഗപ്പൂരിൽ ഇതുവരെ 18,205 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 18 മരണവും ഇതുവരെ റിപ്പോർട്ട്​ ചെയ്​തതായി സിംഗപ്പൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡോർമെറ്ററികളിൽ താമസിക്കുന്ന ജോലിക്കാർക്കാണ്​ ഏപ്രിൽ അവസാനത്തോടെ​ രോഗബാധ സ്​ഥിരീകരിച്ചത്​. ചെറിയ രീതിയിൽ മാത്രമാണ്​ ഇന്ത്യക്കാരായ തൊഴിലാളികൾക്ക്​ രോഗബാധ കണ്ടെത്തിയതെന്നും ഇവരുടെ ആരോഗ്യ നില തൃപ്​തികരമാണെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക്​ മടങ്ങിവരാനായി വിദ്യാർഥികൾ അടക്കം 3500 ഓളം പേരാണ്​ ഹൈകമീഷനിൽ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. ഇതിൽ വിനോദസഞ്ചാരത്തിനെത്തിയവരും ബിസിനസ്​ ആവശ്യത്തിന്​ പോയവരും സന്ദർശനത്തിന്​ പോയവരും ഉൾപ്പെടുന്നു​. സിംഗപ്പൂരിൽ കുടുങ്ങിയ വിദ്യാർഥികളിൽ മിക്കവരും കോഴ്​സ്​ തീർന്നതിന്​ ശേഷം ലോക്​ഡൗൺ മൂലം നാട്ടിലെത്താൻ സാധിക്കാത്തവരാണ്​. ക്ഷേത്രത്തിലെ ചടങ്ങിന്​ സിംഗപ്പൂരിലെത്തിയ 55 ഓളം ഹിന്ദു പുരോഹിതൻമാരും മടങ്ങിവരാനായി രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ​

LEAVE A REPLY

Please enter your comment!
Please enter your name here