മേയിൽ നടത്താനിരുന്ന സിവിൽ സർവിസ്​ പ്രിലിമിനറി പരീക്ഷ യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷൻ മാറ്റിവെച്ചു. പുതിയ തീയതി മേയ്​ 20 ന്​​ പ്രഖ്യാപിക്കും. മേയ്​ 31 നായിരുന്നു നേ​രത്തേ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്​. പരീക്ഷയുടെ അഡ്​മിറ്റ്​ കാർഡുകൾ ഈ ആ​ഴ്​ച പുറത്തുവിടുമെന്നും​ അറിയിച്ചിരുന്നു​. കോവിഡ്​ 19ൻെറയും ലോക്​ഡൗണിൻെറയും പശ്ചാത്തലത്തിലാണ്​ പരീക്ഷ മാറ്റിവെച്ചതെന്ന്​ യു.പി.എസ്​.സി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here