ബഹ്റൈനില്‍ കോവിഡ് വ്യാപന തോത് ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിസഭായോഗം പ്രതിരോധ നടപടികളുടെ പുരോഗതി വിലയിരുത്തി. ഒറ്റക്കെട്ടായി കോവിഡിനെ നേരിടാന്‍ വ്യക്തികളും കുടുംബങ്ങളും സജ്ജമാകണമെന്ന് കാബിനറ്റ് നിര്‍ദേശിച്ചു.

രോഗബാധയെ ചെറുക്കുന്നതിന് വാക്സിനുകള്‍ രാജ്യത്ത് ഫലപ്രദമാകുന്നുണ്ടെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ വാക്സിനേഷന്‍ കാമ്ബയിന്‍ ശക്തിപ്പെടുത്തും. 99 പോസിറ്റീവ് കേസുകളും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കാണെന്ന് അധിക്യതര്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച്‌ മാസം 91 ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കുടുംബ സംഗമങ്ങളില്‍ നിന്നായതിനാല്‍ കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here