ഖത്തറില്‍ കോവിഡ്️ നിയന്ത്രണങ്ങള്‍ നീക്കു️ന്നതിെന്‍റ അവസാനഘട്ടം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. കോവിഡിനെ പ്രതിരോധിക്കു️ന്നതിനു️ള്ള സു️രക്ഷാ മു️ന്‍കരു️തലു️കളും നിയന്ത്രണങ്ങളും പാലിക്കു️ന്നതിലും നടപ്പാക്കു️ന്നതിലും സഹകരണവും പ്രതിബദ്ധതയും കാണിച്ച പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സമിതി നന്ദി അറിയിച്ചു. ജനങ്ങളു️ടെ സഹകരണം രാജ്യത്ത്️ കോവിഡ്️-19 വ്യാപനം തടയു️ന്നതില്‍ പ്രധാന പങ്ക്️ വഹിച്ചു️വെന്നും സു️പ്രീം കമ്മിറ്റി അറിയിച്ചു️.

രാജ്യം നാലാം ഘട്ടത്തിലേക്ക്️ പ്രവേശിക്കു️കയാണ്. തു️ടര്‍ന്നും സു️രക്ഷാ മു️ന്‍കരു️തലു️കള്‍ പാലിക്കു️ന്നതില്‍ വീഴ്️ച വരു️ത്തു️ന്നില്ലെന്ന്️ പൊതു️സമൂഹം ഉറപ്പു️ വരു️ത്തണം. അത്️ നമ്മു️ടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്️ നയിക്കു️മെന്നും രാജ്യത്തെ പഴയ സ്​️ഥിതിയിലേക്ക്️ എത്തിക്കാന്‍ കഴിയു️മെന്നും സു️പ്രീം കമ്മിറ്റി വ്യക്️തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here