മ​ഹാ​രാ​ഷ്‌ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് രോഗ വ്യാ​പ​നം അ​തി​രൂ​ക്ഷം. 24 മ​ണി​ക്കൂ​റി​നി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാ​ത്രം 12,608 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചത്. ഇ​തോ​ടെ സംസ്ഥാനത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5,72,734 ആ​യി. 364 മ​ര​ണ​ങ്ങ​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്ത് നാ​ല് ല​ക്ഷത്തിലധികം പേര്‍ രോഗമുക്തിനേടിയത് ആ​ശ്വാ​സ​ക​ര​മാ​ണ്.

ത​മി​ഴ്നാ​ട്ടി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 5,890 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മ​ണി​ക്കൂ​റി​നി​ടെ 117 പേ​ര്‍ മ​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3.26 ല​ക്ഷം പേ​ര്‍​ക്ക് രോ​ഗം​ബാ​ധി​ച്ചി​ട്ടു​ണ്ട്. 5,514 പേ​ര്‍ ഇതുവരെ രോഗബാധയേറ്റ് മരിച്ചു. ഗു​ജ​റാ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച 1,087 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇതോടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 76,569 ആ​യി. 2,748 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here