അബുദാബി : യുഎഇയില്‍ 283 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 64,102 ആയി. 98 പേര്‍ കൂടി രോഗമുക്തരായതോടെ രോഗം ഭേദമായവര്‍ 57,571 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊറോണ ബാധിച്ച്‌ രണ്ട് മരണങ്ങളാണ് 24 മണിക്കൂറിനിടെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മരണസംഖ്യ 361 ആയി ഉയര്‍ന്നു. നിലവില്‍ 6,170 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. 77,640 ത്തിലധികം പുതിയ പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here