മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം അതീവരൂക്ഷമായി. കോവിഡിന്റെ സമ്പർക്ക വ്യാപനം മൂലം മലപ്പുറം ജില്ലയെ അതീവ ജാഗ്രത പട്ടികയിലാക്കി. എടപ്പാള്‍ വട്ടംകുളം മേഖലയില്‍ 5 പേര്‍ക്ക് രോഗം സ്ഥിരികരിച്ചത് റാന്‍ഡം സാംപിളിങ്ങിലൂടെ ആണെന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ട് പേരും അസുഖം സ്ഥിരീകരിച്ചവരില്‍ ഉണ്ട്. റാന്‍ഡം സാംപിള്‍ പരിശോധനയുടെ ഫലം ഇനിയും വരാനുണ്ട്. ആരോഗ്യ മേഖലയില്‍ ഉള്ളവര്‍ വരെ ഫലം കാത്തിരിക്കുന്നവരില്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here