യുഎഇയിൽ ചലന നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം കോവിഡ് -19 മുൻകരുതൽ നടപടികളുടെ ലംഘനം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. മാസ്കുകൾ ധരിക്കാതിരിക്കൽ, ഒത്തുചേരലുകൾ, സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

“ദേശീയ അണുനശീകരണ പരിപാടി പൂർത്തിയായതിന് ശേഷം, നിർഭാഗ്യവശാൽ സുരക്ഷയുടെയും ആരോഗ്യ നിർദ്ദേശങ്ങളുടെയും ലംഘനങ്ങൾ വർദ്ധിച്ചു വരുന്നു. ഇപ്പോഴും ജനങ്ങൾ, സാധാരണ നിലയിലേക്ക് മടങ്ങുന്നത് അപകടരഹിതമല്ല, ഞങ്ങളുടെ ക്രമാനുഗതമായ ജാഗ്രതയും ശ്രദ്ധയും തുടരുന്നു.സുരക്ഷാ നടപടികളിൽ ഏർപ്പെടാത്തവർക്ക് പിഴയും തടവും നേരിടേണ്ടിവരും” എന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പ്രോസിക്യൂഷൻ ചീഫ് സേലം അൽ സാബി പറഞ്ഞു.

“നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. മൂന്നാം തവണയും ആവർത്തിക്കുന്ന കുറ്റവാളികൾക്ക് ആറുമാസം വരെ തടവും കൂടാതെ / അല്ലെങ്കിൽ കുറഞ്ഞത് 100,000 ദിർഹം പിഴയും ലഭിക്കും.”അദ്ദേഹം മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here