അജ്മാനില്‍ താമസകേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനമാക്കുന്നു. പ്രായമായവര്‍, വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍, മറ്റ് ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനനല്‍കും.ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേകസംഘം വിവിധ വാസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സൗജന്യ പി.സി.ആര്‍. പരിശോധന നടത്തുന്നത്.

ഇതിലൂടെ ആളുകള്‍ക്ക് പി.സി.ആര്‍. പരിശോധനാകേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള സമയവും പരിശ്രമവും ഒഴിവാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പരിശോധനാസംഘവുമായി സഹകരിക്കണമെന്നും കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കണമെന്നും ദേശീയ അത്യാഹിത ദുരന്തനിവാരണവകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here