അജ്മാനില്‍ കാര്‍ പരിശോധനാകേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് ഇനിമുതല്‍ കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കി. അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
അജ്മാനിലെ സ്പീഡ് വെഹിക്കിള്‍ ടെസ്റ്റിങ് സെന്ററിലെ കസ്റ്റമര്‍ ഹാപ്പിനെസ് ഹാളിലേക്ക് 72 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് പരിശോധനാഫലം ഉള്ളവര്‍ക്കുമാത്രമേ പ്രവേശനം അനുവദിക്കൂ. കോവിഡ് വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് പുതിയനിബന്ധന ബാധകമല്ല.