ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,878 പോസിറ്റീവ് കേസുകളും 547 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 87,28,795 ആയി. ആകെ മരണം 1,28,688 ല്‍ എത്തി.

ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തുള്ളത് 17,36,329 പേരാണ്. കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 49,079 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 81,15,580 ആയി. കൊവിഡ് ബാധിച്ച്‌ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത് 4,84,547 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here