ഇന്ത്യയിൽ കോവിഡ് കേസുകൾ അമ്പതിനായിരത്തിലേക്ക് അടുക്കാറായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,958 പുതിയ കേസുകളും 126 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കോവിഡ് കേസുകൾ പതിനയ്യായിരം കടന്നു. അതിനിടെ കേന്ദ്ര നിര്‍ദേശം ലംഘിച്ച് പശ്ചിമ ബംഗാളിൽ അതിഥി തൊഴിലാളികളുടെ ശരീരത്തിൽ അണുനാശിനി പ്രയോഗിച്ചു.

ഏറ്റവും ഒടുവിൽ കേന്ദ്രം പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകൾക്ക് പുറമെ രാജസ്ഥാനിലും ഒഡീഷയിലും ഇന്ന് ഓരോ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഡൽഹിയിൽ ഇന്നലെ മാത്രം 206 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകൾ അയ്യായിരം കടന്നു. അതേസമയം, ഗുജറാത്തിലേത് ആറായിരം കടന്നു. മരണം 368ഉം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. പതിനയ്യായിരം കടന്നു. മരണം 617 ഉം. 55 വയസിന് താഴെ പ്രായമുള്ള മറ്റ് രോഗങ്ങളില്ലാത്ത സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍മാരോട് മാസത്തിൽ പതിനഞ്ച് ദിവസം ജോലിയിൽ പ്രവേശിക്കാൻ മുംബൈ ആരോഗ്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍൪ നിര്‍ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here