കേരളത്തിൽ ജനിതകമാറ്റം വന്ന കൊറോണവൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. യുകെയില്‍നിന്ന് എത്തിയ ആറുപേരിലാണ് രോഗം കണ്ടെത്തിയത്. ജനിതക വകഭേദം വന്ന കൊവിഡ് വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. വിവിധ ജില്ലകളിലുള്ളവരിലാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്.

യു കെയില്‍ നിന്ന് വന്ന 39 പേര്‍ക്ക് നേരത്തെ സ്ഥിരീകരിച്ചു. തുടര്‍ പരിശോധനയ്ക്കായി സാമ്ബിളുകള്‍ പുനെെയിലെ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ആദ്യം 12 സാമ്ബിളുകളുടെ ഫലം വന്നതില്‍ വകഭേദം വന്ന വൈറസ് കണ്ടെത്തിയിരുന്നില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസര്‍ഗോഡ് 27 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here