സിനിമ പ്രദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇളവ് നല്‍കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍ ചേരുന്നുണ്ട്.

നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയെങ്കിലും ആവശ്യപ്പെട്ട ഇളവുകള്‍ നല്‍കാതെ തിയറ്ററുകള്‍ തുറക്കില്ല എന്ന നിലപാടിലാണ് ഉടമകള്‍. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ നിരവധി തവണ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

എന്നാല്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ലഭിച്ചില്ല. ഇളവുകള്‍ നല്‍കാതെ പകുതി കാണികളെ വച്ച്‌ തിയറ്ററുകള്‍ തുറക്കുന്നത് വലിയ ബാധ്യത ഉണ്ടാക്കുമെന്നാണ് ഉടമകളുടെ വാദം. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എന്തെന്ന് തീരുമാനിക്കാനാണ് ഫിയോക്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here