ഒമാനിൽ 438 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 90660 ആയി.185 പേർക്ക്​ കൂടി രോഗം ഭേദമായി. 84113 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. ഏഴുപേർ കൂടി മരിച്ചു. ആകെ മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 797 ആയി.

62 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 488 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​.ഇതിൽ 184 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here