കു​വൈ​ത്തി​ല്‍ 80 ശ​ത​മാ​നം പേരും കോവിഡ് വാക്‌സിന്റെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു.ര​ണ്ടാം ഡോ​സ്​ ഇ​പ്പോ​ള്‍ ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ന​ല്‍​കു​ന്ന​ത്.നേ​ര​ത്തേ നി​ശ്ച​യി​ച്ചു​ന​ല്‍​കി​യ അ​പ്പോ​യി​ന്‍​റ്​​മെന്‍റ്​ തീ​യ​തി മാ​റ്റി ന​ല്‍​കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, ന​വം​ബ​റോ​ടെ മു​ഴു​വ​ന്‍ പേ​ര്‍​ക്കും ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ന്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക്​ വേ​ഗ​ത്തി​ല്‍ കു​ത്തി​വെ​പ്പെ​ടു​ത്ത്​ സാ​മൂ​ഹി​ക പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്ന​ത്.ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്സി​നേ​ഷ​ന്‍ ക​മ്മി​റ്റി അം​ഗം ഡോ. ​ഖാ​ലി​ദ്‌ അ​ല്‍ സ​യീ​ദ്‌ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മ​റ്റും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ്​ കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക​ള്‍ വി​ജ​യി​പ്പി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്‌.

LEAVE A REPLY

Please enter your comment!
Please enter your name here