യു.എ.ഇയില്‍ കോവിഡ്​ വാക്​സിനെടുക്കാന്‍ ആശുപത്രികളില്‍ വന്‍ തിരക്ക്. വ്യാഴാഴ്​ച തുടങ്ങിയ വാക്​സിന്‍ വിതരണം അവധി ദിവസങ്ങളിലാണ്​ കൂടുതല്‍ സജീവമായത്​. അതേസമയം, സ്വകാര്യ ആശുപത്രിയിലും ഇന്നലെ വിതരണം തുടങ്ങി.

വി.പി.എസിന്റെ ആശുപത്രികളിലാണ്​ വിതരണം. ജബല്‍ അലിക്ക്​ സമീപം വാക്​സിന്‍ വിതരണം ചെയ്യുന്ന ദുബൈ പാര്‍ക്കിന്​ മുന്നിലും ഫീല്‍ഡ്​ ആശുപത്രിക്ക്​ മുന്നിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. മണിക്കൂറുകള്‍ വരിനിന്ന ശേഷമാണ്​ വാക്​സിനെടുക്കാന്‍ കഴിഞ്ഞത്​. ദുബൈ പൊലീസാണ്​ ഇവരെ നിയന്ത്രിച്ച്‌​ സൗകര്യമൊരുക്കിയത്​. ഒരേസമയം 40 വാഹനങ്ങളാണ്​ ഉള്ളിലേക്ക്​ അനുവദിച്ചത്​. മൂന്ന്​ മണിക്കൂര്‍ കാത്തുനിന്ന ശേഷമാണ്​ പലര്‍ക്കും വാക്​സിന്‍ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here