അടുത്ത നാല് മാസം മുതല്‍ ആറുമാസം മുതലുള്ള കാലയളവില്‍ കോവിഡ് മഹാമാരി കൂടുതല്‍ നാശം വിതക്കുമെന്ന് മൈക്രോസോഫ്ററ് കോഫൗണ്ടര്‍ ബില്‍ ഗേറ്റ്സ്. കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളില്‍ പങ്കാളി കൂടിയാണ് ബില്‍ഗേറ്റ്സ് നേതൃത്വം നല്‍കുന്ന മൈക്രോസോഫ്ററ് ഫൗണ്ടേഷന്‍.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന്‍ പ്രവചിക്കുന്നത് അമേരിക്കയില്‍ രണ്ട് ലക്ഷം മരണങ്ങള്‍ കൂടി കോവിഡ് മൂലം ഉണ്ടാകുമെന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയാണെങ്കില്‍ നമുക്ക് ഇതിനെ മറികടക്കാനാകും. മാസ്കുകള്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ മരണനിരക്ക് കുറക്കാന്‍ കഴിയും. ബില്‍ ഗേറ്റ്സ് ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

ഇത്തരത്തിലൊരു മഹാമാരിയെക്കുറിച്ച്‌ 2015ല്‍ തന്നെ താന്‍ പ്രവചിച്ചിരുന്നതായും ബില്‍ ഗേറ്റ്സ് വെളിപ്പെടുത്തി. എന്നാല്‍ അന്ന് മരണനിരക്ക് ഇതിനേക്കാള്‍ കൂടുതലാകുമെന്ന് കരുതിയിരുന്നത്. അത്രത്തോളം സ്ഥിതി മോശമല്ല. അതിനേക്കാള്‍ കൂടുതലായി തന്നെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.

അമേരിക്കയിലായാലും മൊത്തം ലോകത്തിന്‍റെ കാര്യത്തിലായാലും മഹാമാരിയെ തുടര്‍ന്ന് ഉണ്ടാകാവുന്ന സാമ്ബത്തിക പ്രത്യാഘാതം ഇതിനേക്കാള്‍ കടുത്തതാകുമെന്നാണ് അഞ്ച് വര്‍ഷം മുന്‍പ് പ്രതീക്ഷിച്ചിരുന്നത്. വാക്സിന്‍ ഗവേഷണത്തിന് വേണ്ടി വലിയ തുക ഫൗണ്ടേഷന്‍ ചെലവഴിച്ചതായും ബില്‍ ഗേറ്റ്സ് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here