ഈ വർഷാവസാനത്തോടു കൂടി കൊറോണ വാക്സിൻ അമേരിക്കയ്ക്കു ലഭ്യമാകുമെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വാഷിംഗ്ടൺ ഡിസി ലിങ്കൺ മെമ്മോറിയലിൽ നിന്ന് പ്രക്ഷേപണം ചെയ്ത ഒരു ന്യൂസ് ഷോയിലാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറിൽ അമേരിക്കയിലെ സ്കൂളുകളും സർവകലാശാലകളും വീണ്ടും തുറക്കാൻ അഭ്യർത്ഥിക്കും എന്നും
അദ്ദേഹം അറിയിച്ചു. കൊറോണ പ്രതിരോധ മരുന്ന് ആദ്യമായി കൊണ്ടുവരുന്നത് അമേരിക്കയും മറ്റു രാജ്യങ്ങളും ആയിരിക്കുമെന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതിനാൽ തന്നെ, ട്രംപിന്റെ ഈ പ്രഖ്യാപനം നിരാശയുളവാക്കുന്നതാണ്. മറ്റേതെങ്കിലും രാഷ്ട്രം വാക്സിൻ കണ്ടുപിടിച്ചാലും, ഞങ്ങൾക്ക് ആ വാക്സിൻ വേണം, അത്രയേ ഉള്ളൂ- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here