എമിറേറ്റിൽ വാക്സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതർക്ക് ഗ്രീൻപാസ് ലഭിക്കാൻ ഇനിമുതൽ പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ഫലം ആവശ്യമില്ല. പോസറ്റിവ് ആയി 11 ദിവസം പിന്നിട്ടാൽ അൽഹുസ്​ൻ ആപ് തനിയെ പച്ചനിറമാകും. നേരത്തേ ഇതിന് രണ്ട് പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആകണമായിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് അൽഹുസ്​ൻ ആപ്പിലെ ഗ്രീൻപാസ് പ്രോട്ടോകോളിൽ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തേ കോവിഡ് പോസിറ്റിവ് ആകുന്നവരുടെ അൽഹുസ്​ൻ ആപ് ചുവപ്പിൽ നിന്ന് പച്ചയാകണമെങ്കിൽ 11 ദിവസം പിന്നിട്ട് രണ്ട് പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആകണമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here