നേരത്തേ യാത്ര വിലക്കിയ രാജ്യങ്ങളിലേക്ക്​ പോകുന്നതിന്​ യു.എ.ഇ പൗരന്മാർക്ക്​ അനുമതി. ഒമിക്രോൺ സാഹചര്യത്തിൽ യാത്രവിലക്കിയ 12 ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ്​ ബൂസ്റ്റർ ഡോസ്​ വാക്സിനെടുത്തവർക്ക്​ പോകാമെന്ന്​ ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതിയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും പ്രഖ്യാപിച്ചത്​. ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കെനിയ, താൻസനിയ, ഇത്യോപ്യ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സ്വാസിലാൻഡ്, ലെസൂട്ടു, മൊസാംബിക്, നമീബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്കാണ്​ നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here