ഓഫിസുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ രോഗപ്രതിരോധ നടപടികളിൽ കൂടുതൽ ജാഗ്രത വേണമെന്നു ഡിഎച്ച്എ. രോഗഭീതി ഒഴിയാത്തതിനാൽ തൊഴിലുടമകൾക്കും ജീവനക്കാർക്കും ഒരുപോലെ കരുതൽ ആവശ്യമാണ്. രോഗം വരാതിരിക്കാനും മറ്റുള്ളവർക്കു പകരാതിരിക്കാനും ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നു തിരിച്ചറിയണമെന്നും വ്യക്തമാക്കി.

ദുബായിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ ഈ മാസം 3 മുതലാണ് പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ചത്. മാസ്ക് ധരിക്കുമ്പോൾ മുതലുള്ള ഓരോ കാര്യവും ജീവിതചര്യയായി കാണണമെന്ന് ഡിഎച്ച്എ പൊതുജനാരോഗ്യ സംരക്ഷണ വിഭാഗം ഡയറക്ടർ ഡോ.ബദ്രിയ അൽ ഹർമി പറഞ്ഞു. വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുകയും വേണം.

പനി, ഫ്ലൂ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുള്ളവർ പുറത്തിറങ്ങാതിരിക്കുക. ഓഫിസുകളിലോ കടകളിലോ പൊതുസ്ഥലങ്ങളിലോ പോകുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും നിർദേശിച്ചു.

വീട്ടിൽ തിരിച്ചെത്തുമ്പോൾ

ഓഫിസിൽ നിന്നു വീട്ടിലെത്തുമ്പോൾ അകത്തുകയറും മുൻപേ മാസ്കും ഗ്ലൗസും മാറ്റുകയും ചെരുപ്പുകൾ പുറത്തിടുകയും വേണം.

കൈകൾ 20 സെക്കൻഡ് സോപ്പുലായനിയിൽ കഴുകുന്നതിനു പുറമേ ഫോൺ, കാറിന്റെ താക്കോൽ, പഴ്സ് എന്നിവ സാനിറ്റൈസ് ചെയ്യുകയും വേണം. ധരിച്ച വസ്ത്രങ്ങൾ പ്രത്യേകം മാറ്റിവയ്ക്കണം.

മാസ്ക് ധരിക്കുമ്പോൾ ഓർക്കുക

മാസ്ക് ധരിക്കും മുൻപ് നിർബന്ധമായും കൈകൾ സോപ്പുലായനിയിൽ കഴുകണം.

കൃത്യമായി ധരിക്കുകയും ഇടയ്ക്കിടെ തൊടാതിരിക്കുകയും ചെയ്യണം.

യാത്രയ്ക്കിടയിലും മറ്റും തൊടുന്നത് വിപരീത ഫലമുണ്ടാക്കും.

യാത്രയിൽ ഹാൻഡ് സാനിറ്റൈസറും ഒന്നോ രണ്ടോ മാസ്കുകളും കരുതുന്നത് നല്ലതാണ്.

പുതിയ മാസ്ക് ധരിക്കേണ്ടി വന്നാലും കൈകൾ സോപ്പുലായനിയിൽ കഴുകണം.

ഓഫിസിൽ അതിജാഗ്രത വേണം

ഒന്നിലേറെ പേർ ഉപയോഗിക്കുന്ന ഫോൺ ആണെങ്കിൽ ഓരോ തവണയും സാനിറ്റൈസ് ചെയ്യണം.

സ്വന്തമായി ഉപയോഗിക്കുന്ന സാധനങ്ങൾ സഹപ്രവർത്തകരുമായി പങ്കുവയ്ക്കരുത്.

സഹപ്രവർത്തകരോടൊപ്പം ഭക്ഷണം കഴിക്കുന്നതും കൂടുതൽ പേർ ഒത്തുചേരുന്നതും ആരോഗ്യകരമല്ല.

ഓഫിസുകൾ ദിവസവും അണുമുക്തമാക്കാൻ തൊഴിലുടമ ശ്രദ്ധിക്കണം. ഓഫിസുകളിൽ വിഡിയോ കോൺഫറൻസിങ് ആണു സുരക്ഷിതം.

ഇതല്ലെങ്കിൽ അകലം പാലിച്ചാണ് ഒത്തുകൂടേണ്ടത്.

സഹപ്രവർത്തകർ തമ്മിൽ കൈകൊടുക്കലോ ആലിംഗനമോ വേണ്ട. ആശംസകൾ നേരുമ്പോഴും അകലം പാലിക്കാം.

ജീവനക്കാർ തമ്മിൽ അകലം ഉറപ്പാക്കാൻ തറയിൽ പ്രത്യേകം അടയാളപ്പെടുത്തണം.

ഓഫിസിലും പുറത്തും നിർബന്ധമായും മാസ്ക് ധരിക്കണം.

ഓരോത്തരും ഉപയോഗിക്കുന്ന ടിഷ്യൂ പേപ്പറുകൾ മൂടിയുള്ള മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കണം.

പിഴ (5000 ദിർഹം)

ജീവനക്കാർ തമ്മിൽ അകലം പാലിച്ചില്ലെങ്കിൽ സ്ഥാപനത്തിന്

ജീവനക്കാർ ഓഫിസിൽ മാസ്ക് ധരിച്ചില്ലെങ്കിൽ സ്ഥാപനത്തിന്

പിഴ (500 ദിർഹം)

ജീവനക്കാരൻ മാസ്ക് ധരിച്ചില്ലെങ്കിൽ

പിഴ (1000 ദിർഹം)

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ.

ആവർത്തിച്ചാൽ 6 മാസത്തിൽ കുറയാത്ത തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here