ലാറ്റിനമേരിക്കയില്‍ കോവിഡ് മരണം 150,000 കടന്നു. ബ്രസീലാണ് ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യം. മരണ നിരക്കിലും ബ്രസീലാണ് മുന്നില്‍. 1,970,909 കൊവിഡ് രോഗികളാണ് ബ്രസീലിലുള്ളത്. 75,523 പേര്‍ മരിച്ചു. ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും രണ്ടാം സ്ഥാനമാണ് ബ്രസീലിന്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ പെറുവാണ് ബ്രസീലിന് തൊട്ടുപിന്നില്‍ 337,724 രോഗികളാണ് പെറുവിലുള്ളത്. 12,417 പേര്‍ മരിച്ചു. മെക്സിക്കോ, ചിലി എന്നിവയാണ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍.നിലവില്‍ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ മരണസംഖ്യയെക്കാള്‍ കൂടുതല്‍ പേരാണ് ലാറ്റിനമേരിക്കയില്‍ മരിച്ചത്. വരും മാസങ്ങളില്‍ യൂറോപ്പിലെ ആകെ മരണ സംഖ്യയെ ലാറ്റിനമേരിക്ക മറികടക്കുമെന്നുമാണ് പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here