കുവൈത്തില്‍ പൊതുമാപ്പ് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടമായെത്തിയതോടെയാണ് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ ഞായറാഴ്ച വന്‍ തിരക്ക് അനുഭവപ്പെട്ടത് ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം പൊതുമാപ്പ് ഉപയോഗിക്കുന്നതിന് രജിസ്‌ട്രേഷന് അവസരം നല്‍കിയിരുന്നു. ഏപ്രില്‍ 26 മുതല്‍ 30 വരെ എല്ലാ രാജ്യക്കാര്‍ക്കും രജിസ്‌ട്രേഷന് അവസരം നല്‍കിയതോടെയാണ് ജനങ്ങള്‍ എത്തിയത്. ഏപ്രില്‍ ഒന്നു മുതല്‍ അനുവദിച്ച അഞ്ചു ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഈ കാലയളവില്‍ അവസരമുണ്ടാകും. രണ്ടായിരത്തോളം ആളുകള്‍ രജിസ്റ്റര്‍ ചെയ്യാനാവാതെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രജിസ്റ്റര്‍ ചെയ്തവര്‍ കബ്ദില്‍ ആഭ്യന്തര മന്ത്രാലയം ഒരുക്കിയ ക്യാമ്ബിലാണ് കഴിയുന്നത്. വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് വരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് താമസ സൗകര്യമൊരുക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് രജിസ്‌ട്രേഷനുള്ള സമയം അനുവദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here