ഫൈനലില്‍ എത്താന്‍ ആയില്ല എങ്കിലും ഈ ഐ പി എല്‍ സീസണ്‍ ഓര്‍ത്ത് സന്തോഷം മാത്രമേ ഉള്ളൂ എന്ന് സണ്‍ റൈസേഴ്സ് ഹൈദരബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഇന്ന് ഡെല്‍ഹിക്ക് എതിരെ പരാജയപ്പെട്ട് പുറത്തായി എങ്കിലും നിരാശ ഇല്ല എന്ന് വാര്‍ണര്‍ പറഞ്ഞു. ക്യാച്ച്‌ വിട്ട് കൊണ്ടിരുന്നാല്‍ ആര്‍ക്കും വിജയിക്കാന്‍ കഴിയില്ല എന്ന് സ്വന്തം ടീമിനെ വിമര്‍ശിച്ച്‌ കൊണ്ട് വാര്‍ണര്‍ പറഞ്ഞു. ഹൈദരാബാദ് ഇവിടെ വരെ എത്തും എന്ന് ആരും പ്രവചിച്ചിരുന്നില്ല എന്ന് വാര്‍ണര്‍ പറഞ്ഞു.

തങ്ങളുടെ ടീമിനെ എല്ലാവരും എഴുതി തള്ളിയതായിരുന്നു. അവിടെ നിന്ന് ആണ് പ്ലേ ഓഫ് വരെ എത്തിയത്. അതുകൊണ്ട് ടീമിനെ ഓര്‍ത്ത് അഭിമാനവും സന്തോഷവും ഉണ്ട് എന്ന് വാര്‍ണര്‍ പറഞ്ഞു. ഹൈദരാബാദ് തന്റെ കുടുംബമാണ്. തനിക്ക് രണ്ടാം വീട് പോലെയാണ് ഹൈദരബാദ് എന്നും വാര്‍ണര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here