ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 17 റണ്‍സിനാണ് ഡല്‍ഹി ജയിച്ചു കയറിയത്. ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന്റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സില്‍ അവസാനിച്ചു.

67 റണ്‍സെടുത്ത കെയിന്‍ വില്ല്യംസണാണ് ഹൈദരാബാദിന്‍്റെ ടോപ്പ് സ്കോറര്‍. സമദ് 33 റണ്‍സ് നേടി. ഡല്‍ഹിക്കായി റബാഡ നാലും സ്റ്റോയിനിസ് മൂന്നും വിക്കറ്റുകള്‍ നേടി. ജയത്തോടെ ഡല്‍ഹി ഫൈനല്‍ പ്രവേശനം നേടുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഡല്‍ഹി ഫൈനലില്‍ എത്തുന്നത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ മൂന്നിന് 189 റണ്‍സെടുക്കുകയായിരുന്നു. 50 പന്തില്‍ 76 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. മാര്‍ക്കസ് സ്റ്റോയിനിസ് 38 റണ്‍സും ഷിമ്റോണ്‍ ഹെറ്റ്മെയര്‍ പുറത്താകാതെ 42 റണ്‍സും നേടി. നാലോവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാന് മാത്രമാണ് ഹൈദരാബാദ് നിരയില്‍ ബൌളിങ്ങില്‍ തിളങ്ങാനായത്. ഐപിഎല്‍ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ കിരീടം ഉന്നമിടുന്ന ഡല്‍ഹിക്ക്, ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here