ദുബായ്: ഏപ്രിൽ 23 ന് ദുബായിൽ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ജോയ് ബിസിനസ് ബേയിലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

“ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് വ്യാഴാഴ്ച താഴേക്ക് ചാടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും ”ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം ബിൻ സോറൂർ പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിൽ ക്രിമിനൽ സംശയങ്ങളൊന്നും ഇല്ല എന്ന് പോലീസ് അറിയിച്ചു, മൃതദേഹം തിരിച്ചയക്കുന്നതിന് അവരുടെ കുടുംബവുമായി സംസാരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

യുഎഇ ഗോൾഡ് കാർഡ് വിസ സ്വീകർത്താവ് അറയ്ക്കൽ ദുബായ് ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. എണ്ണ വ്യവസായത്തിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച് വൈവിധ്യമാർന്ന ബിസിനസുകൾ നടത്തിയിരുന്നു. ചാർട്ടേഡ് എയർ ആംബുലൻസിൽ യാത്ര ചെയ്യാൻ ഇന്ത്യൻ അധികൃതർ പ്രത്യേക അനുമതി നൽകിയതിനെ തുടർന്ന് അറക്കലിന്റെ കുടുംബം മൃതദേഹവുമായി വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതായി ദുബായിലെ കോൺസൽ ജനറൽ വിപുൾ ഗൾഫ് ന്യൂസിനോട് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here