ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ നീലഗിരിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരിച്ചു. ബിപിന്‍ റാവത്ത് ഉള്‍പ്പെടെ കോപ്ടറില്‍ ഉണ്ടായിരുന്ന 14 പേരും മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ജനറല്‍ റാവത്തിന്റെ ഭാര്യ അദ്ദേഹത്തിന്റെ ഡിഫന്‍സ് അസിസ്റ്റന്റ്, സെക്യൂരിറ്റ് കമാന്‍ഡോകള്‍, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു.

വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ല്‍ നിന്നു നീലഗിരി ഹില്‍സിലെ വെല്ലിംഗ്ടണ് ഡിഫന്‍സ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര.

ലാന്‍ഡിങിന് 10 മിനിറ്റ് മാത്രം അവശേഷിക്കവേയാണ് അപകടം. തൊട്ടടുത്ത റോഡില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് കോപ്ടര്‍ തകര്‍ന്നുവീണത്. അതുകൊണ്ട് തന്നെ മലകയറിയാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here