ഐപിഎല്ലില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഒരാഴ്ച മുന്‍പ് വരെ അജയ്യരായി മുന്നേറുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. എന്നാല്‍ ഏഴ് ദിവസത്തിനിടെ മൂന്ന് തോല്‍വികള്‍ വഴങ്ങിയതോടെ പ്ലേ ഓഫ് ഉറപ്പില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി.

അവസാന രണ്ട് മത്സരത്തില്‍ മുംബൈയും ബാംഗ്ലൂരും എതിരാളികള്‍ ആയതിന്‍റെ സമ്മര്‍ദ്ദവും ഉണ്ടാകും പോണ്ടിംഗിന്. പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും വലിയ പരീക്ഷണത്തിന് മുതിര്‍ന്നേക്കില്ല മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ്മയ്‌ക്ക് ഇന്നും വിശ്രമം നല്‍കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here