സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡേറ്റസെന്റർ പദ്ധതിയുമായി ദുബായ് വൈദ്യുത, ജല അതോറിറ്റിയുടെ (ദേവ) ഡിജിറ്റൽ വിഭാഗം. ഹരിത സമ്പദ്‌വ്യവസ്ഥ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഗൾഫ്-ആഫ്രിക്കൻ മേഖലയിലുയരുന്ന ഏറ്റവും വലിയ കേന്ദ്രമായിരിക്കുമിത്.

ഡിജിറ്റൽ ദേവയുടെ ഉപസ്ഥാപനമായ മോറോ ഹബ് ആണ് ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സോളാർ പാർക്കിൽ കേന്ദ്രം നിർമിക്കുക. 100 ശതമാനം പുനരുത്പാദക ഊർജത്തിൽ പ്രവർത്തിക്കുന്ന 100 മെഗാവാട്ടിലധികം ശേഷിയുള്ളതായിരിക്കും കേന്ദ്രം.

ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050-ന്റെയും നെറ്റ് സീറോ എമിഷൻ സ്ട്രാറ്റജി 2050-ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ശരിയായ പാതയിലാണെന്ന് ദേവ എം.ഡി.യും ചീഫ് എക്സിക്യൂട്ടീവുമായ സായിദ് മുഹമ്മദ് അൽതയർ പറഞ്ഞു.

ഡേറ്റ സെന്റർ സ്ഥാപനങ്ങളുടെ സുസ്ഥിരപദ്ധതികൾക്ക് ആവശ്യമായ സഹകരണം ലഭ്യമാക്കും. മോറോ ഹബ് സ്ഥാപിക്കുന്ന, സൗരോർജത്തിൽ പ്രവർത്തിക്കുന്ന യു.എ.ഇ.യിലെ രണ്ടാമത്തെ ഗ്രീൻ ഡേറ്റ സെന്ററാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here