കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതിൽ ശക്തമായ എതിർപ്പുമായി സംസ്ഥാനങ്ങൾ. 33% ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുവാൻ ആണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാൾ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് എതിർപ്പുകൾ പ്രകടിപ്പിച്ചിരിക്കുന്നത്. കേരളത്തിലേക്ക് 24 സർവീസുകളാണ് ഇന്നുള്ളത്. യാത്രാ ദൈർഘ്യം കണക്കിലെടുത്ത് രാജ്യത്തെ വിവിധ സ്ഥലങ്ങളെ ഏഴോളം മേഖലകളാക്കിയാണ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഉൻപുൻ ചുഴലിക്കാറ്റ് കാരണം ബംഗാളിലേക്കുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച മാത്രമേ ആരംഭിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here