ദുബായ്: കോവിഡ് മഹാമാരി മൂലം ഈ വർഷത്തെ ഈദ് അൽ ഫിത്തർ ദിനാഘോഷം മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തതയുള്ളതാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പം പൂർണ്ണമായി ഉണ്ടായിരിക്കുന്ന ഒരു ഈദായിരിക്കും ഈ വർഷം കടന്നു പോകുന്നത്. പുറത്തു പോയി സുഹൃത്തുക്കളെ സന്ദർശിക്കുക, വലിയ ഈദ് സൽക്കാരങ്ങൾ നടത്തുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക തുടങ്ങിയ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല.

ഈ വർഷം പുതുതായി കുറച്ച് ഈദ് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ കാര്യങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു

ഈദ് പ്രാർത്ഥനകൾ

ഈ വർഷം, കോവിഡ് -19 കാരണം, വീട്ടിൽ ഈദ് നമസ്കാരം നടത്തുവായി ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് പ്രാർത്ഥനകളൊന്നും തന്നെ നടത്താൻ അനുവാദമില്ല.

ഒത്തുചേരലുകൾ

ഈദ് അൽ ഫിത്തർ ആഘോഷങ്ങൾക്കെതിരെ യുഎഇ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഈദ് അൽ ഫിത്തർ ഒത്തുചേരൽ നടത്തരുത്. ആരെയെങ്കിലും വീട്ടിലേക്ക് ക്ഷണിക്കുകയോ മറ്റോ ചെയ്താൽ 10,000 ദിർഹം പിഴ അടക്കേണ്ടി വരും.

ഈദ് പണം

പണം നൽകുന്നത് യുഎഇ സർക്കാർ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പണത്തിന് വൈറസ് പരത്താൻ കഴിയും, ആർക്കും പണം നൽകരുത്.

ചാരിറ്റി

പണത്തിലൂടെ വൈറസ് പടരാനുള്ള സാധ്യത ഉള്ളതുകൊണ്ട് ഈ വർഷം ആർക്കും പണം നല്കാൻ പാടില്ല.

ഒരുങ്ങലുകൾ

സലൂണുകളും ഷോപ്പിംഗ് മാളുകളും എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ തുറന്നിരിക്കും. പോകുമ്പോൾ സുരക്ഷാ സുരക്ഷാമാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here